Saturday, March 17, 2007

സിബിറ്റ്, ആഗോള ഐ.ടി. മേള... ഹാനോവര്‍, ജര്‍മ്മനി...

ലോകത്തിലെ ഏറ്റവും വലിയ ഐ.ടി എക്സിബിഷന്‍ എന്നറിയപ്പെടുന്ന സിബിറ്റ് കാണാന്‍ പോയ ചിത്രങ്ങളാണ് ഈ പോസ്റ്റില്‍. ജര്‍മ്മനിയിലെ ഹാനോവറില്‍ വെച്ചാണ്, ലോകത്തിലെ ഒട്ടുമിക്ക വിവരസാങ്കേതിക രംഗത്തെ പ്രമുഖരെല്ലാം പങ്കെടുക്കുന്ന ഈ മേള ഇപ്പോള്‍ നടക്കുന്നത്. ഇവിടേയ്ക്ക് ഇന്നു, ഞാനും സുഹൃത്ത് സുജിത്തും കൂടി, നമ്മുടെ കസ്റ്റമര്‍ കമ്പനിയുടെ ക്ഷണ പ്രകാരം പോയിരുന്നു. അവരുടെ ഒരു പവലിയന്‍ അവിടെ ഉണ്ടായിരുന്നു, അതു നമ്മളൊക്കെ ഒന്നു കണ്ടിരിക്കട്ടെ എന്നവര്‍ വിചാരിച്ചു കാണും.
രാവിലെ തന്നെ അഞ്ചേ മുപ്പതിനു റെഡിയായിരിക്കാനാണ് ഞങ്ങളോട് പറഞ്ഞിരുന്നത്, ഹാനോവറിലേയ്ക്ക് ഞങ്ങള്‍ താമസിക്കുന്ന ഡോര്‍മുണ്ടില്‍ നിന്നും ഏകദേശം ഇരുന്നൂറോളം കിലോമീറ്റര്‍ ദൂരം വരും, രണ്ടു മണിക്കൂര്‍ കൊണ്ട് കാറില് നമ്മളെ ‍അവിടെ എത്തിച്ചു.
രാവിലെ ഒന്‍പതു മണി മുതലാണ് പ്രദര്‍ശനം തുറന്നു കൊടുക്കുന്നത്, കൂടെ വന്ന കമ്പനിയുടെ ആളുകള്‍ക്കു അവരുടെ പവലിയനില്‍ ഒരുക്കങ്ങള്‍ ചെയ്യേണ്ടതു കൊണ്ട് നമ്മുടെ കയ്യില്‍ എന്‍‌ട്രി പാസ് തന്നിട്ടു അവര്‍ പോയി. ധാരാളം സമയമുള്ളതുകൊണ്ട് അവിടെ ആകെ ഒന്നു കറങ്ങാന്‍ തീരുമാനിച്ചു. പൊതുജനങ്ങള്‍ ടിക്കറ്റ് എടുത്ത് കയറണമെങ്കില്‍ 38 യൂറോ വേണമത്രേ!! ദൈവമേ!! 2200ഓളം രൂപ, പിന്നെ വിദ്യാര്‍ത്ഥികള്‍ക്കൊക്കെ ഇളവുണ്ട്..എന്നാലും അധികം ഇല്ല. പക്ഷെ ഒരു പൂരത്തിന്റെ ആളവിടെ ഉണ്ടായിരുന്നു.
ബാര്‍കോഡ് റീഡറില്‍ എന്‍‌ട്രി പാസ് കാണിച്ക് ഉള്ളില്‍ കടന്നപ്പോള്‍ ഞെട്ടിപ്പോയി... അതാ വീണ്ടും പുറത്തേയ്ക്ക് ഒരു വഴി, കടന്നല്‍ കൂട്ടം ഇളകി വരുന്ന പോലെ ആളുകള്‍ പുറത്തേയ്ക്കിറങ്ങുന്നു... ഇതൊരു വലിയ ഏരിയാ ഉണ്ട്.. അവിടെ കാണുന്ന കെട്ടിടങ്ങള്‍ മുഴുവനും പ്രദര്‍ശനം ആണ്.. വലിയ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ പോലെയുള്ള ഇരുപത്തി ഒന്ന് കെട്ടിടങ്ങള്‍ ഉണ്ട്, എന്തായാലും ഇറങ്ങിയതല്ലേ... ഒരറ്റത്തു നിന്നു തുടങ്ങി.
ഐ.ബി.എം., മൈക്രോസോഫ്റ്റ്, എസ്.എ.പി, ഒറാക്കിള്‍ മുതല്‍... ചെറിയ നമ്മുടെ ബാംഗ്ലൂരിലെ കമ്പനികള്‍ വരെ ഉണ്ട്, പിന്നെ കാനണ്‍, മെഴ്സിഡസ്, ബി.എം.ഡ്ബ്ലു., കൊഡാക്ക്, തോഷിബാ, അങ്ങിനെ മറ്റുപലതും. നടന്നു കണ്ടു.. പിന്നെ നമ്മുടെ നാട്ടുകാരെ പോലെ തന്നെ ജര്‍മ്മന്‍‌കാരും, അവരും അവിടെ ഫ്രീ വല്ലതും കിട്ടുന്നുണ്ടോ എന്നു നോക്കാന്‍ തന്നെയാണ് വന്നിരിക്കുന്നത്.
അങ്ങിനെ നടന്നു കൊണ്ടിരിക്കുമ്പോള്‍ അതാ “കേരളാ“ എന്നൊരു ബോര്‍ഡ്, ഞെട്ടിപ്പോയി!!! കാരണം... അവിടെ അങ്ങിനെ ഒന്ന് പ്രതീക്ഷിച്ചിട്ടില്ല... കേരളാ ഐ.ടി വകുപ്പിന്റെ ആണു പവലിയന്‍. ടെക്നോപാര്‍ക്ക് സി.ഇ.ഒ. അവിടെ ഉണ്ടായിരുന്നു, അദ്ദേഹം മാത്രം. പിന്നെ നമ്മളും കുറച്ചു നേരം അവിടെ അദ്ദേഹത്തിനു കൂട്ടായി അവിടെ നിന്നു. നമുക്കെന്ത് വേറെ പണി... അദ്ദേഹത്തിന്റെ കൂടെ ഐ.ടി സെക്രട്ടറിയും പിന്നെ ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ യും ഒക്കെ വരാനിരുന്നതാണത്ര!... പിന്നെ തുറന്നു പറയാണെങ്കില്‍, ഇതു പോലെയുള്ള അന്താരാഷ്ട പ്രദര്‍ശനങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ട സ്റ്റാന്‍ഡേര്‍ഡില്‍ ചെയ്ത ഒന്നും അവിടെ ഉണ്ടായിരുന്നില്ല, അവിടുത്തെ ഏറ്റവും മോശം പവലിയന്‍ നമ്മുടെ കേരളത്തിന്റേതാണെന്നു വേദനയോടെയാണെങ്കിലും പറയാതെ വയ്യ.
അവിടെ നിന്നു തിരിച്ചു പോരാന്‍ നോക്കുമ്പോഴാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ അവിടെ കണ്ടത്. ഒരു ഇന്ത്യാക്കാരെ പോലും പൊടിപോലുമില്ല കണ്ടു പൊടിക്കാന്‍ എന്നു കരുതിയിരിക്കുമ്പോഴാണ് അദ്ദേഹത്തെ കണ്ടത്. ഒപ്പം വേറെ രണ്ടു മൂന്നാളുകളും ഉണ്ട്. സംസാരിച്ചു, ഫോട്ടോയും എടുത്തു.
കൂടുതല്‍ വിവരിച്ച് ബോറടിപ്പിക്കുന്നില്ല, ചിത്രങ്ങളിലേയ്ക്ക്....




















































എങ്ങിനെയുണ്ട്... ????

Sunday, March 11, 2007

വെല്‍ടിന്‍സ് ഫുട്ബോള്‍ സ്റ്റേഡിയം കാണാനൊരു യാത്ര, കൂടെ, പരിസരവും....

കഴിഞ്ഞ തവണ, നാട്ടില്‍ പോവുമ്പോള്‍ പരിചയപ്പെട്ട തോമസു ചേട്ടനെ ഒന്നു വെറുതെ കേറി വിളിക്കണമെന്നു തോന്നിയത് ഇന്നു ഉച്ചയ്ക്കായിരുന്നു.. വിളിച്ചപ്പോള്‍ ആളിനു ഭയങ്കര സന്തോഷം... അപ്പോള്‍ തന്നെ വീട്ടിലേയ്ക്കു ചെല്ലാന്‍ പറഞ്ഞു... രാവിലെ എഴുനേറ്റതല്ലാതെ പ്രാഥമിക “സന്തോഷങ്ങള്‍” ഒന്നും അപ്പോള്‍ കഴിഞ്ഞിരുന്നില്ല, അതുകോണ്ട്, യാത്ര പിന്നീടൊരിക്കല്‍ ആവാമെന്നു പറഞ്ഞു, തോമസുചേട്ടന്‍ വിടാന്‍ ഭാവമില്ല, ‘ഞാന്‍ കുറച്ചു കഴിഞ്ഞു അങ്ങോട്ടു വരാം, നിങ്ങള്‍ റെഡിയായി നില്‍ക്ക് ‘ എന്നൊക്കെ പറഞ്ഞു. എന്നാല്‍ പിന്നെ റെഡിയായി കളയാം... ഈ പോസ്റ്റില്‍ തോമസുചേട്ടന്റെ വീടിനടുത്തുള്ള വെല്‍ടിന്‍സ് അരീന (സ്റ്റേഡിയം) കാണാന്‍ പോയ കാഴ്ചകളാണ്....

ഇതാണ് സ്റ്റേഡിയത്തിന്റെ ഒരു നല്ല പടം... ഇവിടെ പണ്ടുണ്ടായിരുന്ന സ്റ്റേഡിയം മാറ്റിയാണു പുതിയത് പണിഞ്ഞിരിക്കുന്നത്, പഴയ സ്റ്റേഡിയത്തിനെ ബാക്കി പത്രം അവിടെ അടുത്തു തന്നെ നില്പുണ്ട്... ഇവിടെ വെച്ച് കഴിഞ്ഞ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളിലെ കുറച്ചു കളികള്‍ നടന്നിട്ടുണ്ട്. ഇവിടുത്തെ സ്റ്റേഡിയത്തിനു ഒരു പ്രത്യേകത ഉണ്ട്, ഒന്നു ഇതൊരു മേല്‍ക്കൂരയുള്ള സ്റ്റേഡിയമാണ് എന്നതാണ്, പിന്നെ യുള്ളതാണ് ഏറ്റവും രസകരം, എന്താണെന്നു വെച്ചാല്‍, ഈ സ്റ്റേഡിയത്തിലെ പുല്‍മൈതാനം അതിനകത്തു നിന്നു കളി കഴിഞ്ഞാല്‍ എടുത്തുമാറ്റി പുറത്ത് അതിനായി വെച്ചിട്ടുള്ള സ്ഥലത്താണ് പരിപാലിച്ചു വരുന്നത് എന്നതാണ്. പുല്‍മൈതാനം മുഴുവന്‍ യന്ത്ര സഹായത്തോടെ സ്റ്റേഡിയത്തിന്റെ പുറത്തെത്തിയ്ക്കും. അത്ഭുതം തന്നെ അല്ലേ?



ഇതാണ് പുറത്തു മാറ്റിയിരിക്കുന്ന പുല്‍തകിടി... കളി തുടങ്ങുന്നതിനു മുന്‍പ്, ഇത് ദാ.. കാണുന്ന പാളങ്ങളിലൂടെ, സ്റ്റേഡിയത്തിന്റെ അടിയില്‍ കൂടി, ഉള്ളില്‍ എത്തിക്കുന്നു.. പാളങ്ങള്‍ക്കിടയില്‍ കാണുന്ന തൂണുകള്‍, പാളങ്ങള്‍ നീക്കേണ്ട സമയമാവുമ്പോള്‍ മുകളിലേയ്ക്കു വലിച്ചെടുക്കും... ഇന്നു ഞായറാഴ്ച ആയതിനാല്‍ ഞങ്ങള്‍ക്ക് സ്റ്റേഡിയത്തിന്റെ അകത്ത് കടക്കാന്‍ പറ്റിയില്ല, എന്നാലും പുറത്തെ നല്ല കാഴ്ചകള്‍ ആയിരുന്നു. ഞാനും സുജിത്തും പിന്നെ തോമസ് ചേട്ടനും കൂടെ അവിടെ പോയി എടുത്ത കുറച്ചു ചിത്രങ്ങള്‍ ഇതാ....
























എങ്ങിനെയുണ്ട് ചിത്രങ്ങള്‍ ??

Saturday, March 10, 2007

ഡോര്‍മുണ്ട് സിറ്റിയിലേക്കൊരു യാത്ര

ഡോര്‍മുണ്ട് സിറ്റി... കൂടെയുള്ള സുജിത്ത്, ചുള്ളാനായി നിന്നു പോസ് ചെയുന്നു...... അവന്‍ ഫോട്ടോ എടുക്കാന്‍ അറിയില്ല എന്നു പറഞ്ഞു രക്ഷപ്പെട്ടു, കാരണം..ഫോട്ടോ ഇപ്പോള്‍ എല്ലാം ഞാന്‍ എടുക്കണം.... അവനു ചുമ്മാ അങ്ങുനിന്ന് കോപ്രായം കാണിച്ചാ മതില്ലോ!!!












ഇതാ എന്റെ ഒരു കട്ട പോസ്...... ഏതോ ഒരു പള്ളിയുടെ മുന്‍പില്‍ നിന്നാണ് ഈ പോസ്.... പിന്നില്‍ ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം... അതിനടുത്തു തന്നെയാണ് ഞങ്ങള്‍ ഇവിടേയ്ക്കു വരാന്‍ മെട്രോ ട്രൈനില്‍ വന്നിറങ്ങിയ സ്ഥലം..... സുജിത്തിനെ കൊണ്ടു തന്നെ എടുപ്പിച്ചതാണ്... നമ്മടെ പടവും വേണ്ടേ......













ഇതൊരു പള്ളിയുടെ മുന്‍ഭാഗം, ഉള്ളില്‍ കുറെയേറെ പ്രതിമകളൊക്കെ ഇരിക്കുന്നതു കണ്ടപ്പോള്‍ ഞങ്ങള്‍ വിചാരിച്ചു ഇതൊരു മ്യൂസിയമാണെന്നു... പിന്നീടല്ലേ... പള്ളിയാണെന്നു അറിഞ്ഞത്...... , സുജിത്തിന്റെ ഒരു പോസ്......







ഇത് അവിടുത്തെ റൈയില്‍‌വേസ്റ്റേഷനു മുന്‍പിലെ ഒരു കെട്ടിടം ആണ്... ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ അവിടെ ഒരു പ്രകടനം നടക്കുന്നു.... എന്തിനാണെന്നു മനസ്സിലായില്ല... എല്ലാം ജര്‍മ്മന്‍ ഭാഷയിലല്ലേ??? എങ്ങിനെയുണ്ട്..എന്റെ സുഹൃത്തിന്റെ പോസ്....






ഇതും റൈയില്‍‌വേസ്റ്റേഷനു മുന്‍പില്‍ നിന്നെടുത്തെ ഈ ചുള്ളന്റെ ഒരു പോസ്...









ഇതവിടുത്തെ ഒരു തെരുവാണ്... എന്തു ഭംഗിയല്ലേ???

Sunday, February 25, 2007

ഫറൂഖിന്റെ കല്യാണം..........

ഫറൂഖിന്റെ കല്യാണം.. മലപ്പുറം, കോഴിക്കോട് യാത്ര.....
[ഫറൂഖി, തടിയന്‍(രതീഷ്), പാലി(ശരത്), മാഷ്(അജിത്ത്), നോജിഷ്, നസീം]












































(കോഴിക്കോട് കടപ്പുറം)