കഴിഞ്ഞ തവണ, നാട്ടില്‍ പോവുമ്പോള്‍ പരിചയപ്പെട്ട തോമസു ചേട്ടനെ ഒന്നു വെറുതെ കേറി വിളിക്കണമെന്നു തോന്നിയത് ഇന്നു ഉച്ചയ്ക്കായിരുന്നു.. വിളിച്ചപ്പോള്‍ ആളിനു ഭയങ്കര സന്തോഷം... അപ്പോള്‍ തന്നെ വീട്ടിലേയ്ക്കു ചെല്ലാന്‍ പറഞ്ഞു... രാവിലെ എഴുനേറ്റതല്ലാതെ പ്രാഥമിക “സന്തോഷങ്ങള്‍” ഒന്നും അപ്പോള്‍ കഴിഞ്ഞിരുന്നില്ല, അതുകോണ്ട്, യാത്ര പിന്നീടൊരിക്കല്‍ ആവാമെന്നു പറഞ്ഞു, തോമസുചേട്ടന്‍ വിടാന്‍ ഭാവമില്ല, ‘ഞാന്‍ കുറച്ചു കഴിഞ്ഞു അങ്ങോട്ടു വരാം, നിങ്ങള്‍ റെഡിയായി നില്‍ക്ക് ‘ എന്നൊക്കെ പറഞ്ഞു. എന്നാല്‍ പിന്നെ റെഡിയായി കളയാം... ഈ പോസ്റ്റില്‍ തോമസുചേട്ടന്റെ വീടിനടുത്തുള്ള വെല്‍ടിന്‍സ് അരീന (സ്റ്റേഡിയം) കാണാന്‍ പോയ കാഴ്ചകളാണ്....
ഇതാണ് പുറത്തു മാറ്റിയിരിക്കുന്ന പുല്‍തകിടി... കളി തുടങ്ങുന്നതിനു മുന്‍പ്, ഇത് ദാ.. കാണുന്ന പാളങ്ങളിലൂടെ, സ്റ്റേഡിയത്തിന്റെ അടിയില്‍ കൂടി, ഉള്ളില്‍ എത്തിക്കുന്നു.. പാളങ്ങള്‍ക്കിടയില്‍ കാണുന്ന തൂണുകള്‍, പാളങ്ങള്‍ നീക്കേണ്ട സമയമാവുമ്പോള്‍ മുകളിലേയ്ക്കു വലിച്ചെടുക്കും... ഇന്നു ഞായറാഴ്ച ആയതിനാല്‍ ഞങ്ങള്‍ക്ക് സ്റ്റേഡിയത്തിന്റെ അകത്ത് കടക്കാന്‍ പറ്റിയില്ല, എന്നാലും പുറത്തെ നല്ല കാഴ്ചകള്‍ ആയിരുന്നു. ഞാനും സുജിത്തും പിന്നെ തോമസ് ചേട്ടനും കൂടെ അവിടെ പോയി എടുത്ത കുറച്ചു ചിത്രങ്ങള്‍ ഇതാ....
എങ്ങിനെയുണ്ട് ചിത്രങ്ങള്‍ ??
No comments:
Post a Comment